•“നാലുപേർ-അല്ലാ-നാലു കാളകൾ, പഴന്തുണി
മൂടിയ മരക്കട്ടിൽ പേറി മുന്നേറീടുന്നു! കട്ടിലിൽത്തുണിക്കുള്ളിൽക്കിടപ്പു തൻ ചൈതന്യം
വറ്റിയ "വണ്ടിക്കാള'-പണ്ടത്തെ വണ്ടിക്കാരൻ!”
•“തോളത്തു ഘനം തൂങ്ങും കട്ടിലും പേറിക്കൊണ്ടു
കാളകൾ നാലും മാത്രമിഴഞ്ഞു മുന്നേറുന്നു.”
ഈ വരികളിൽ തെളിയുന്ന കാളകളെക്കുറിച്ച്, അല്ലെങ്കിൽ മനുഷ്യനെക്കുറിച്ച് കവിക്കുള്ള കാഴ്ചപ്പാട് എന്താണ്? ചർച്ചചെയ്യുക.